ന്യൂഡല്‍ഹി: ഉക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടരാന്‍ പ്രത്യേക നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനുള്ള അടിസ്ഥാന സൗകര്യവും അക്കാഡമിക് സാഹചര്യവുമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഭിഭാഷക അരുണ ഗുപ്തയാണ് ഹാജരായത്. കേന്ദ്ര സര്‍ക്കാര്‍ വിഷയം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.