കോവിഡ് വ്യാപനം; ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍

കോവിഡ് വ്യാപനം; ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍

ബീജിംഗ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയേറിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 2.6 കോടി ജനങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ പുതുതായി 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ദേശീയാടിസ്ഥാനത്തിലുള്ള കോവിഡ് കണക്കിന്റെ 70 ശതമാനം വരും. പുതിയ രോഗികള്‍ ഏറെയും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം ഇതുവരെ ചൈനയില്‍ 56000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദമാണ് ചൈനയില്‍ പടരുന്നത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായില്‍ പടരുന്ന കോവിഡിനെ പ്രതിരോധിക്കാന്‍ രണ്ടു ഘട്ടങ്ങളായുള്ള ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തെ രണ്ടായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹുവാങ്പു നദിയുടെ ഇരുവശങ്ങളില്‍ അഞ്ചു ദിവസം വീതം രണ്ടു ഘട്ടമായാണ് ലോക്ഡൗണ്‍. പാലങ്ങളും ടണലുകളും അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായി പരിശോധന നടത്തുന്നതിനായാണ് രണ്ടു ഘട്ടങ്ങളായി തിരിച്ചുള്ള ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.