കോവിഡ് കേസുകള്‍ കുറഞ്ഞു; ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

കോവിഡ് കേസുകള്‍ കുറഞ്ഞു; ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടന്‍: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശപ്രകാരമാണ് പ്രഖ്യാപനം.

ഇന്ത്യയിലേക്ക് സഞ്ചരിക്കാനുള്ള റിസ്‌ക് പരിധി ലെവല്‍ മൂന്നില്‍ നിന്ന് (ഉയര്‍ന്ന റിസ്‌ക്) ലെവല്‍ ഒന്നായി പ്രഖ്യാപിച്ചു. ചാഡ്, നമീബിയ, ഗിനിയ മുതലായ രാജ്യങ്ങളുടെ റേറ്റിങ് ലെവലും ഒന്നാക്കി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പുതുതായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, യുഎസ് സ്റ്റേറ്റ് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയില്‍ ഇന്ത്യയുടെ റേറ്റിങ് ലെവല്‍ രണ്ട് ആയാണ് പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടിയ സ്റ്റേറ്റ് വിഭാഗം, ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലെവല്‍ രണ്ട് റേറ്റിങ് നല്‍കിയതെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.