കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് നിരവധി സഹായഹസ്തങ്ങളാണ് ഉക്രെയ്ന്‍ ജനതയ്ക്ക് പിന്തുണ നൽകി എത്തുന്നത്. ഉക്രെയ്ന്‍ ജനതയ്ക്ക് സഹായവുമായി ഗുജറാത്തി ഗായക സംഘം മുന്നോട്ടു വന്നിരിക്കുകയാണ്.
ഗായകരായ ഗീതാബെൻ റബാരിയും സണ്ണി ജാദവും നാടോടികളായി, പരമ്പരാഗത വേഷത്തിൽ പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുജറാത്ത് സ്വദേശികളാണെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഇവർ പാടുന്ന വിഡിയോകളാണ് വൈറലായിരിക്കുന്നത്. പാട്ടുപാടുന്നതിനിടെ ഇവർക്ക് മുൻപിൽ ധാരളം പണം ആളുകൾ ഇട്ടുകൊടുക്കുന്നതും കാണാം. ഉക്രെയ്നെ സഹായിക്കുന്നതിനുവേണ്ടി പാട്ടുപാടി അവർ ശേഖരിച്ചത് 2.5 കോടി രൂപയാണ്.
മൻപസത്ത് എന്ന സംഘടന നയിക്കുന്ന മ്യൂസിക്കൽ ടൂറിന്റെ ഭാഗമായാണ് ഇവർ യുഎസിലെത്തിയത്. യുഎസിലെ ഡാലസിലെ ദൃശ്യങ്ങൾ വൈറലായതോടെ അറ്റലാന്റ, ജോർജിയ എന്നിവിടങ്ങളിൽ ഇരുവരും പരിപാടികൾ നടത്തിയതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ താനും ജാദവും ഇരിക്കുന്നതിന്റെ ചിത്രങ്ങൾ റാബാരി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തത്. നിരവധി ലോകരാജ്യങ്ങളും ഈ ജനതയ്ക്ക് സഹായങ്ങൾ നൽകിവരുന്നു. ഒപ്പം വിവിധ സംഘടനകളുടെ സാമ്പത്തിക സഹായവും ഉക്രെയ്ന് സഹായകമാകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.