സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രം; എതിർപ്പുമായി ഹൈറേഞ്ച് സംരക്ഷ സമിതി

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രം; എതിർപ്പുമായി ഹൈറേഞ്ച് സംരക്ഷ സമിതി

ന്യുഡല്‍ഹി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ളവ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച്‌ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം. തിരുവനന്തപുരത്തെ പേപ്പറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 70.9 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാകും.

ഇതു സംബന്ധിച്ച്‌ പ്രദേശത്തെ താമസക്കാര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ പരാതി നല്‍കാം. അമ്പൂരി, വിതുര, ആര്യനാട് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. മൂന്നാര്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലെ കേന്ദ്ര വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും.

എന്നാല്‍ കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് ഹൈറേജ് സംരക്ഷ സമിതി പറഞ്ഞു. സംഘടിതമായ ചെറുത്തുനില്‍പ്പ് നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി വിഷയത്തില്‍ ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ വിജ്ഞാപനം തയ്യാറാകുന്നത്.

വിജ്ഞാപനം നിലവില്‍ വന്നാല്‍ ആദിവാസി ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും പൂര്‍ണ്ണമായ നിയന്ത്രണമുണ്ട്.
പരിസ്ഥിതി ലോല മേഖലയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ മരം വെട്ടാന്‍ പാടില്ല, ക്വാറി, റിസോര്‍ട്ട്, ഹോട്ടല്‍, ഇഷ്ടിക കളങ്ങള്‍, തടിമില്ലുകള്‍, മണല്‍ വാരല്‍ എന്നിവയ്ക്ക് നിയന്ത്രിക്കും. വലിയ മലിനീകരണമുണ്ടാകുന്ന വ്യവസായങ്ങള്‍ പാടില്ല. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്‌ മാത്രമായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.