കൊളംബോ : സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് സമീപം ജനങ്ങളുടെ വന്‍ പ്രതിഷേധം. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി.
പ്രതിഷേധം അടിച്ചമര്‍ത്താന്‍ അര്‍ദ്ധസൈനിക വിഭാഗമായ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രംഗത്തിറങ്ങിയെന്നാണ് വിവരം.
രാജ്യത്ത് ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ്. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇന്നലെ വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡില്‍ പ്രക്ഷോഭവുമായി എത്തിയത്.
പ്രസിഡന്റും കുടുംബവും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു. പോസ്റ്ററുകള്‍ വീശിയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമം അരംഭിച്ചതോടെയാണ് രൂക്ഷമായ സംഘര്‍ഷം ആരംഭിച്ചത്.
ജനക്കൂട്ടം പൊലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു. കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. പ്രതിഷേധ സമയത്ത് രാജപക്‌സെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍. പല നഗരങ്ങളിലും പ്രക്ഷോഭകാരികള്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.