ദുബായ് : ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്റ്റോലേറ്റിന്റെ നവീന സംരംഭമായ 'ബി ടു ബി' കൂട്ടായ്മയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം തിരിതെളിച്ചു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. കൃഷിയും കച്ചവടവുമായിരുന്നു മാർത്തോമ്മാ നസ്രാണികളുടെ മുഖ്യ തൊഴിലുകൾ എന്ന് അദ്ദേഹം അനുസ്മരിച്ചു. ക്രൈസ്തവന്റെ മുഖ മുദ്ര എന്നത് സ്നേഹമാണ്. വ്യാപാര രംഗത്ത് സത്യസന്ധതയും നീതിബോധവും പുലർത്തികൊണ്ട് സുവിശേഷവൽക്കരണത്തിനു തയ്യാറാകണമെന്ന് അദ്ദേഹം അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.
ഓൺലൈനിൽ കൂടി നടത്തിയ സമ്മേളനത്തിൽ യു എ ഇ യിലെ ചങ്ങനാശ്ശേരി അതിരൂപതക്കാരായ സംരംഭകരും പ്രവാസി അപ്പസ്റ്റോലേറ്റ് ഗൾഫ് പ്രതിനിധികളും പങ്കെടുത്തു. വ്യാപാരം ചെയ്യുന്നവർ ഈശോയോട് മുഖം ധ്യാനിക്കുന്നവരായിരിക്കണം, വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലൂടെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള ഈശോയുടെ കാഴ്‌ചപ്പാട് അവതരിപ്പിക്കുണ്ട്. നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം സമ്പാദിക്കുകയും അതിനു സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മുഖം കൂടി നൽകുവാൻ തയ്യാറാവുകയും ചെയ്യണം എന്ന് പ്രവാസി അപ്പസ്റ്റോലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അഭിപ്രായപ്പെട്ടു.
പ്രവാസി അപ്പസ്റ്റോലേറ്റ് ഗൾഫ് കോർഡിനേറ്റർ ജോ കാവാലം സ്വാഗതവും ജേക്കബ് ജോസഫ് കുഞ്ഞു നന്ദിയും പറഞ്ഞു . സിബി വാണിയപ്പുരയ്ക്കൽ, തങ്കച്ചൻ പൊന്മാങ്കൽ, ജോസഫ് എബ്രഹാം, ബിജു ഡൊമിനിക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.