തലശേരി: മലയോര മേഖലയ്ക്ക് കരുതലിന്റെ കര സ്പര്‍ശവുമായി തലശേരി അതിരൂപത. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സാധാരണക്കാര്‍ക്കായി അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പതിനാറോളം ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രഗല്‍ഭരായ ഡോക്ടര്‍മാരും സേവന സന്നദ്ധരായി ഏത് സമയവും ഉണ്ട്.
കൂടാതെ പ്രതിമാസം രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസ് സൗകര്യമാണ് എയ്ഞ്ചല്‍ ഡയാലിസിസ് സെന്റര്‍ ഒരുക്കുന്നത്. കൂടാതെ അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റര്‍, സാന്‍ജോസ് സ്‌പെഷ്യല്‍ ഹെല്‍ത്ത് കാര്‍ഡ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളും ഉണ്ട്. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റ് ജോസഫ്‌സ് മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സാധാരണക്കാര്‍ക്കും മികച്ച ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം കുറിക്കുന്നത്.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തും.
നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ ജൂബിലി സ്മാരകമായി സ്ഥാപിച്ച എയ്ഞ്ചല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും അന്നേദിവസം ആരംഭിക്കും.
അതോടൊപ്പം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌കാനിംങ് സെന്റര്‍, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ലാബ് സൗകര്യവും ആശുപത്രിയുടെ സവിശേഷതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.