ഓസ്‌ട്രേലിയ: സംസ്കാര ചടങ്ങുകൾക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന കൂറ്റൻ ഭരണികൾ ആസാമിൽ നിന്നും കണ്ടെടുത്തു. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ (ANU) ഗവേഷകരുടെ സഹകരണത്തോടെ ആസാമിലെ നാലു പ്രാദേശങ്ങളിൽ നടത്തിയ പഠനത്തിലാണ് 65 ഭരണികൾ കണ്ടെത്തിയത്.
മണലും കല്ലുംകൊണ്ട് നിർമിച്ചിരിക്കുന്ന 65 ഭരണികളും ആകൃതിയിലും വലുപ്പത്തിലും അലങ്കാരത്തിലും വ്യത്യസ്തമാണ്. മൂന്നുമീറ്റർ ഉയരവും രണ്ട് മീറ്റർ വീതിയുമുള്ള ഭരണികൾ ഇതിനു മുമ്പ് ലാവോസിലും ഇന്തോനേഷ്യയിലും കണ്ടെത്തിയിട്ടുണ്ട്.
"ഈ ഭരണികൾ നിർമിച്ചത് ആരാണെന്നോ അവർ താമസിക്കുന്നത് എവിടെയാണെന്നോ ഇപ്പോഴും നിഗുഢമാണ് " ANU ഗവേഷക വിദ്യാർത്ഥിയായ നിക്കോളാസ് സ്കോപ്പൽ പറഞ്ഞു.
ഇത്തരത്തിലുള്ള കൂറ്റൻ ഭരണികളുടെ ഉപയോഗവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്കര ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുവാണ് സാധ്യതയെന്നും ഗവേഷകർ പറയുന്നു.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ കാണപ്പെടുന്ന ഗോത്ര വിഭാഗമായ നാഗ ഗോത്രത്തിൽ നിന്ന് മുൻപും ഇത്തരത്തിലുള്ള ഭരണികളിൽ മുത്തും പവിഴങ്ങളും നിറച്ച രീതിയിൽ കണ്ടെത്തിയതായിട്ടുള്ള പ്രചാരണങ്ങൾ ഉണ്ട്.ഇന്തോനേഷ്യായിലും ലാവോസിലും കണ്ടെത്തിയ ഭരണികളിലും ഇത്തരത്തിൽ മുത്തും പവിഴങ്ങളും നിറച്ചിരുന്നതായിട്ടും അവർ മൃത സംസ്കാര ചടങ്ങുകൾക്കു ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തുടക്കത്തിൽ നേരത്തെ ഗവേഷണം നടത്തിയ സ്ഥലങ്ങളിൽ ഗവേഷണം തുടരാനായിരുന്നു തീരുമാനമെങ്കിലും പിന്നിട് ഔപചാരികമായി ഗവേഷണം നടത്താത്ത മൂന്നു വലിയ പ്രദേശങ്ങളിലേക്ക് ഗവേഷണം മാറ്റുകയായിരുന്നു. വളരെ ചെറിയ പ്രദേശത്തു നിന്നുമാണ് ഈ ഭരണികൾ കിട്ടിയിരിക്കുന്നത്. കൂടുതൽ ഗവേഷണം നടത്തിയാൽ കൂടുതൽ ഭരണികൾ ലഭിക്കുവാൻ സാധ്യത ഉണ്ട് ഗവേഷകർ പറഞ്ഞു. ഇന്ത്യയിലെ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ ഗവേഷണത്തിനും ഗവേഷണ റിപ്പോർട്ടുകൾക്കും വളരെ പ്രാധാന്യമുണ്ട്.
ഈ ഭരണികൾ നിർമിച്ച ഗോത്ര വർഗക്കാർ ഇന്ന് നിലവിൽ ഉണ്ടോയെന്ന് ഉറപ്പില്ല. അവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നാമാവശേഷമായ ഗോത്രവർഗമാണെങ്കിൽ അവരുടെ സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് ഈ ഭരണികളെ കുറിച്ച് കൂടുതൽ പാഠനങ്ങൾ നടത്തണം. പ്രദേശ വാസികളുടെ സഹായത്തോടെയാണ് ഭരണികൾ സംരക്ഷിക്കുന്നതും പഠനങ്ങൾ നടത്തുന്നത്.
നോർത്ത് ഈസ്‌റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള തിലോക് താക്കൂരിയ, ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിലെ ഉത്തം ബത്താരി എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.