ബെല്‍ഗൊറോദ്: റഷ്യന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഉക്രെയ്‌ന്റെ വ്യോമാക്രമണം. റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഉക്രെയ്ന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ഉക്രെയ്‌ന്റെ സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്.
രാവിലെ രാവിലെ നടന്ന ആക്രമണത്തില്‍ ഡിപ്പോയ്ക്ക് തകരാറുകള്‍ സംഭവിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സൈനിക ഹെലികോപ്ടറുകളില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി റഷ്യ പറയുന്നു. താഴ്ന്നു പറന്നാണ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്നെത്തിയത്.
അപകടത്തിന് പിന്നാലെ ബെല്‍ഗൊറോദില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് മേഖലാ ഗവര്‍ണര്‍ വ്യാചസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു. ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യന്‍ എണ്ണക്കമ്പനി റോസ്നെഫ്റ്റ് അഗ്‌നിബാധയുണ്ടായതായി സ്ഥിരീകരിച്ചെങ്കിലും ഉക്രെയ്‌ന്റെ ആക്രമണമാണോ ഇതിനു കാരണമെന്ന ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.