പുറത്താക്കാന്‍ ശ്രമം: അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇമ്രാന്‍ ഖാന്‍; പെഷാവറിലെ പ്രകടനത്തില്‍ യുഎസ് പതാകകള്‍ കത്തിച്ചു

പുറത്താക്കാന്‍ ശ്രമം: അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇമ്രാന്‍ ഖാന്‍; പെഷാവറിലെ പ്രകടനത്തില്‍ യുഎസ് പതാകകള്‍ കത്തിച്ചു

ഇസ്ലാമാബാദ്: ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ യുഎസിന്റെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അമേരിക്ക ഭീഷണി കത്തയച്ചെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.

ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് കത്തെഴുതിയെന്നാണ് ഇമ്രാന്‍ വെളിപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പാക് വിദേശമന്ത്രാലം അമേരിക്കയ്ക്ക് മറുപടി കത്ത് നല്‍കി. പാക് ദേശീയ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗംചേര്‍ന്നാണ് മറുപടി കത്ത് നല്കാന്‍ തീരുമാനിച്ചത്.

ഇമ്രാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. തുടര്‍ന്ന്, ഇമ്രാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ പ്രതിഷേധങ്ങള്‍ അമേരിക്കയ്‌ക്കെതിരേ തിരിച്ചു വിടുകയെന്ന തന്ത്രമാണ് ഇമ്രാന്‍ പയറ്റുന്നത്. ഇതിന്റെ ഭാഗമായി ഇമ്രാന്റെ തെഹരികെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ പെഷാവറില്‍ പ്രകടനം നടത്തി. കറാച്ചിയില്‍ നടന്ന പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ അമേരിക്കന്‍ പതാക കത്തിച്ചു. നാളെയാണ് പാകിസ്ഥാനില്‍ അവിശ്വാസ വോട്ടെടുപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.