'വിശ്വാസം തകര്‍ത്തു; ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്': നടന്‍ വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു

'വിശ്വാസം തകര്‍ത്തു; ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്': നടന്‍ വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു

വാഷിംഗ്ടണ്‍: അക്കാഡമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്മിത്ത് രാജിവെച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കെയാണ് വില്‍ സ്മിത്തിന്റെ രാജി. അക്കാഡമി അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു.

ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്മിത്തിന്റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.

ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.