മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി ഷുഹൈബ് അറസ്റ്റില്‍

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി ഷുഹൈബ് അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മഞ്ചേരി നഗരസഭാ കൗണ്‍സിലറായ തലാപ്പില്‍ അബ്‌ദുള്‍ ജലീല്‍(52) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ 29ന് രാത്രി പത്തോടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച്‌ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അബ്‌ദുള്‍ ജലീല്‍ മരിച്ചത്. മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവുമായിരുന്നു അബ്‌ദുള്‍ ജലീല്‍.

കേസില്‍ പാണ്ടിക്കാട് കറുത്തേടത്ത് വീട്ടില്‍ ഷംഷീര്‍ (32), നെല്ലിക്കുത്ത് പതിയന്‍തൊടിക വീട്ടില്‍ അബ്ദുള്‍ മാജിദ് (26) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.