ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാകർത്വത്തില്‍ നടപ്പിലാക്കുന്ന വണ്‍ ബില്ല്യണ്‍ മീല്‍സ് ക്യാംപെയിനിന് തുടക്കമായി.

യുഎഇയിലെയും ലോകമെമ്പാടുമുളള ആവശ്യക്കാരിലേക്ക് ഭക്ഷണമെത്തിക്കുകയെന്നുളളതാണ് ക്യാപെയിനിന്‍റെ ലക്ഷ്യം. 50 രാജ്യങ്ങളിലെ ദുർബലസമൂഹങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംഭാവന നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സ് ആണ് ക്യാംപെയിന്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞവർഷം നടത്തിയ 100 മില്ല്യണ്‍ മീല്‍സ് വലിയ വിജയമായിരുന്നു. ലക്ഷ്യമിട്ടതിന്‍റെ ഇരട്ടിയിലധികം പേർക്ക് ഭക്ഷണമെത്തിക്കാന്‍ ക്യാംപെയിനിലൂടെ സാധിച്ചു.
https://www.1billionmeals.ae/ എന്ന വെബ് സൈറ്റിലൂടെ സംഭാവനകള്‍ നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.