വെറും 5.5 സെന്റിൽ ആരെയും ആകർഷിക്കും മ്യൂസിക് വീട്

വെറും 5.5 സെന്റിൽ ആരെയും ആകർഷിക്കും മ്യൂസിക് വീട്

സംഗീതത്തെ ജീവനുതുല്യം പ്രണയിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ സംഗീതത്തോടുള്ള അഗാധ പ്രണയത്തിൽ സ്വന്തം വീട് പോലും സംഗീത ഉപകരണങ്ങളുടെ മാതൃകയിൽ പണി കഴിച്ചവർ ചുരുക്കമാകും.

എന്നാൽ എവിടെ ഇതാ പാലക്കാട് ജില്ലയിലെ പറളിയിൽ സംഗീത അധ്യാപകനായ ബിദുൽ ത്യാഗരാജന്റെയും കുടുംബത്തിന്റെയും വീട് സംഗീതത്തോടുള്ള അഗാധമായ പ്രണയം ഒറ്റനോട്ടത്തിൽ എടുത്തു കാണിക്കുകയാണ് . സംഗീതത്തെ ഈ കുടുംബം എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഈ വീട് കണ്ടാൽത്തന്നെ മനസിലാകും. പലതരം സംഗീത ഉപകരണങ്ങളുടെ രൂപങ്ങളാണ് വീടിന്റെ പുറംകാഴ്ച അടയാളപ്പെടുത്തുന്നത്.

വീടിന്റെ പ്രധാന ആകർഷണം 22 അടിയോളം ഉയരത്തിലുള്ള വയലിനാണ്. മെറ്റൽ ഷീറ്റ് കൊണ്ടാണ് ഇത് നിർമിച്ചത്. ഇത് വുഡൻ പെയിന്റ് അടിച്ചു വയലിന്റെ നിറമാക്കി. കാഴ്ചയിൽ ഒറിജിനൽ വയലിൻ വീടിന്റെ മുൻവശത്ത് ഭിത്തിയിൽ തൂക്കിയത് ആണെന്ന് തോന്നുന്നു. വയലിനിലെ സ്ട്രിങ്ങുകളും മെറ്റൽ കൊണ്ടാണ് നിർമിച്ചത്.

കീബോർഡാണ് അടുത്ത കൗതുകം. പുറംഭിത്തി പ്ലാസ്റ്ററിങ് ചെയ്യുന്ന സമയത്ത് സിമന്റ് ഗ്രൂവുകൾ വേർതിരിച്ച് അതിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്റ് അടിച്ചാണ് കീബോർഡ് നിർമിച്ചത്. ഇതിന്റെ അളവുകളിൽ പോലും നിഷ്കർഷ പാലിച്ചിട്ടുണ്ട്. അടുത്ത ആകർഷണം സ്പീക്കറുകളാണ്. വമ്പൻ ഡോൾബി സ്പീക്കറുകളെ അനുസ്മരിപ്പിക്കുന്ന മൂന്ന് സ്പീക്കർ രൂപങ്ങളാണ് വീടിന്റെ പുറംഭിത്തിയിലുള്ളത്. സംഗീത ഉപകരണമായ സന്തൂറിന്റെ രൂപത്തിലാണ് കിണർ.

ഇതിന്റെ ചുറ്റുമതിലും മുകളിലെ ജിഐ ഗ്രില്ലുകളും എല്ലാം ഇതിനോട് ഇഴുകി ചേരും വിധം വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. വെറും 5.5 സെന്റിലാണ് വീടുപണിതത്. ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിലാണ് വീട് ഉൾക്കൊള്ളിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.