ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ചാണക്യപുരിയില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവുകളില്‍ ഒന്ന് ഒഴിയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ്. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം, ഈ കെട്ടിടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജാണ് ഈ വസ്തുവില്‍ താമസിക്കുന്നത്.
പാര്‍ട്ടിക്ക് അനുവദിച്ച ഫ്ളാറ്റിലിപ്പോള്‍ ജോര്‍ജിന് പകരം മറ്റൊരാളാണ് താമസിക്കുന്നത്. പന്തളം കുളനട സ്വദേശിയായ വിന്‍സെന്റ് ജോര്‍ജ് വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജിന് ചാണക്യപുരിയില്‍ ഇ 2 ടൈപ്പ് ഫ്ളാറ്റ് അനുവദിച്ചത്.
ഈ ഫ്ളാറ്റിപ്പോള്‍ കോണ്‍ഗ്രസ് അനധികൃതമായി കൈവശം വച്ചിരിക്കയാണെന്നാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നത്. ഈ മന്ത്രാലയത്തിന്റെ കീഴിലാണ് എസ്റ്റേറ്റ് വകുപ്പ്. പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് കെട്ടിടങ്ങളുടെ വാടകയിനത്തില്‍ 31 കോടി രൂപ സര്‍ക്കാരിന് നല്‍കാനുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.