മുംബൈ: ടെലികോം രംഗത്ത് വിസ്മയം സൃഷ്ടിച്ചെത്തിയ റിലയന്‍സ് ജിയോയ്ക്ക് ഇക്കഴിഞ്ഞ ജനുവരിയില്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍ നഷ്ടം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ ജിയോയ്ക്ക് 93.22 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിതെങ്കിലും മറ്റൊരു രീതിയില്‍ അവര്‍ക്കിത് ഗുണകരമാണ്. ജിയോ അതിന്റെ നെറ്റ്വര്‍ക്കില്‍ നിന്ന് പ്രവര്‍ത്തനരഹിതമായ അല്ലെങ്കില്‍ പണമടയ്ക്കാത്ത വരിക്കാരെ സജീവമായി നീക്കം ചെയ്തുവരികയാണ്. അതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് മാസങ്ങളിലായി ജിയോയുടെ സജീവ വരിക്കാരുടെ മാര്‍ക്കറ്റ് ഷെയര്‍ തുടര്‍ച്ചയായി മെച്ചപ്പെടുന്നുണ്ട്.
ജിയോയുടെ സജീവ സബ്സ്‌ക്രൈബര്‍ നിരക്ക് അഥവാ സജീവമായ സബ്സ്‌ക്രിപ്ഷനുള്ള ഉപയോക്താക്കളുടെ എണ്ണവും എക്കാലത്തേയും മികച്ച നിലയിലാണ്. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി അത് 90 ശതമാനം കടന്നിരിക്കുകയാണ്. ഡിസംബറിന് മുമ്പ് വരെ അത് 80 ശതമാനത്തിലും താഴെ ആയിരുന്നു. വരും മാസങ്ങളില്‍ നിര്‍ജീവമായ കൂടുതല്‍ ഉപഭോക്താക്കള്‍ വിട്ടു പോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.