തുറന്ന ഹൃദയത്തോടെ നമുക്ക് ദൈവ കരുണ സ്വീകരിക്കാം

തുറന്ന ഹൃദയത്തോടെ നമുക്ക് ദൈവ കരുണ സ്വീകരിക്കാം



വത്തിക്കാൻ സിറ്റി : കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിൽ മാർപ്പാപ്പ വ്യാഖ്യാനിച്ചത് ധൂർത്ത പുത്രന്റെ ഉപമയാണ്. നമുക്ക് തുറവിയുള്ളവരാകാം. തുറന്ന ഹൃദയത്തോടെ നമുക്ക് ദൈവകരുണ സ്വീകരിക്കാം. ഒരു വ്യക്തി പശ്ചാത്തപിക്കുമ്പോൾ ആ വ്യക്തിയുടെ ഹൃദയം ദൈവവുമായി സമന്വയിക്കപ്പെടുന്നു. അപ്പോൾ ആ വ്യക്തിക്ക് സന്തോഷം ലഭിക്കുന്നു. നമുക്കും പശ്ചാത്തപിച്ചു ദൈവ കരുണ സ്വീകരിച്ച് സന്തോഷം നേടാം. അങ്ങനെ അയൽക്കാരനെ കാണുവാനുള്ള വെളിച്ചമായി നേടിയെടുക്കാം. നമ്മുടെ പാപങ്ങൾ എത്ര വലുതാണെങ്കിലും അവ ക്ഷമിച്ചു നമ്മെ എപ്പോഴും തിരികെ വിളിച്ച് നമ്മുക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നൊരു പിതാവാണ് ദൈവം. ധൂർത്ത പുത്രന്റെ ഉപമയെകുറിച്ച സംസാരിച്ചതിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു "ദൈവം എപ്പോഴും അനുകമ്പയോടെയും ആർദ്രതയോടെയും ക്ഷമിക്കുന്നു".

അനുജൻ തിരികെ വന്നപ്പോൾ പിതാവ് ഒരുക്കിയ ആഘോഷത്തിൽ മുറുമുറുത്ത ജ്യേഷ്ഠന്റെ മനോഭാവം നമ്മളിൽ ഓരോരുത്തരിലും ഉണ്ട്. നമ്മുടെ ബന്ധങ്ങൾ കർത്തവ്യങ്ങളും കടമകളും നിർവഹിക്കുവാൻ വേണ്ടി മാത്രമുള്ളതായി തീരരുത്. ഇങ്ങനെയുള്ള ചിന്ത ദൈവത്തിന്റെ അതിരുകളില്ലാത്ത കരുണയും അനുകമ്പയും സ്നേഹവും നാം മറന്നുപോകുവാൻ ഇടയാക്കുന്നു.നമ്മുടെ ഹൃദയ കാഠിന്യം നിമിത്തം ദൈവവുമായുള്ള നമ്മുടെ ബന്ധം മുറിഞ്ഞു പോകുവാൻ ഇടയാകുന്നു. അതിനിടവരാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം .

പിതാവിന്റെ സ്വത്തുമുഴുവനും നശിപ്പിച്ച് തിരികെ വന്ന സഹോദരനോടുള്ള മൂത്ത സഹോദരന്റെ മനോഭാവം മനസിലാക്കിയ പിതാവ് അവനോടു പറയുന്നു മകനെ നീ ആഹ്ലാദിക്കുക നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു എന്നാൽ ഇന്ന് അവൻ ജീവനോടെ തിരിച്ച് വന്നിരിക്കുന്നു". ഇതേ പോലെ നമ്മോടും ദൈവ പിതാവ് പറയുന്നു പശ്ചാത്തപിക്കുന്നവനോട് കൂടെ ചേർന്ന് നിന്ന് സന്തോഷിക്കണം. അവരുടെ സന്തോഷത്തിൽ നമ്മളും പങ്കു ചേരണം.
തുറന്ന ഹൃദയത്തിനും ക്ഷമയോടെയുള്ള, കേൾവിക്കും നിർമലമായ പുഞ്ചിരിക്കും ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയും. പശ്ചാത്തപിക്കുന്നവരോടൊപ്പം സന്തോഷിക്കണം ഒരിക്കലും അവരെ വേദനിപ്പിച്ചു കൊണ്ടാവരുത് നാം സന്തോഷിക്കുന്നത്.

നമ്മുടെ ഹൃദയങ്ങൾ യഥാർത്ഥത്തിൽ "ദൈവവുമായി സമന്വയിപ്പിച്ചിരിക്കുന്നുവെങ്കിൽ ഒരാളുടെ പശ്ചാത്താപം കാണുമ്പോൾ അത് എത്ര ഗുരുതരമായ തെറ്റുകൾ ചെയ്ത ആളാണെങ്കിലും നമ്മുടെ ഉള്ളിൽ അവരെക്കുറിച്ച് ഓർത്ത് സന്തോഷമുണ്ടാകുന്നു. അവർ ചെയ്ത തെറ്റിലേക്ക് വിരൽ ചുണ്ടാൻ ഒരിക്കലും നമുക്കാവില്ല പകരം അവർ നേടിയെടുത്ത നന്മയിൽ നമുക്ക് സന്തോഷിക്കുവാൻ കഴിയും.

“ദൈവത്തിന്റെ കരുണ എങ്ങനെ സ്വീകരിക്കാമെന്ന് കന്യാമറിയം നമ്മെ പഠിപ്പിക്കട്ടെ,അങ്ങനെ അത് നമ്മുടെ അയൽക്കാരെ കാണാനുള്ള വെളിച്ചമായി മാറട്ടെ ." എന്ന പ്രാർത്ഥയോടെ അദ്ദേഹം തന്റെ ഞാറാഴ്‌ച പ്രസംഗം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.