ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാറിലെ രണ്ട് ഘടക കക്ഷികള്‍ കൂറുമാറിയതോടെ ഇമ്രാന്‍ സര്‍ക്കാറിന്റെ ഭാവി തുലാസിലാണ്.
ഇമ്രാന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ ഇന്ന് നിലം പൊത്തുമെന്നാണ് സൂചന. തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ വിദേശ ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച ഇമ്രാന്‍ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി തെരഞെടുപ്പും ഇന്ന് നടക്കും. ഇതിനിടെ പാകിസ്ഥാനില്‍ സ്ഥിതി സങ്കീര്‍ണമാകുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.
ഇന്ന് തെരുവില്‍ പ്രതിഷേധിക്കാന്‍ അണികളോട് ഇമ്രാന്‍ ഖാന്‍ ആഹ്വാനെ ചെയ്തിട്ടുണ്ട്. ഭരണം അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയില്‍ പ്രതിഷേധിക്കാന്‍ ആണ് ആഹ്വാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.