പാക് അസംബ്ലിയില്‍ നാടകീയ നീക്കം: അവിശ്വാസ പ്രമേയത്തിന് അനുമതി ഇല്ല; പ്രതിപക്ഷ പ്രതിഷേധം

 പാക് അസംബ്ലിയില്‍ നാടകീയ നീക്കം: അവിശ്വാസ പ്രമേയത്തിന് അനുമതി ഇല്ല; പ്രതിപക്ഷ പ്രതിഷേധം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ അസംബ്ലിയില്‍ നാടകീയ നീക്കങ്ങള്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രമേയം ഭരണഘടനയ്ക്കെതിരെയാണെന്ന് പറഞ്ഞ സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

അതേസമയം പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിര്‍ദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് എത്തും വരെ കാവല്‍ സര്‍ക്കാരുണ്ടാകുമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇമ്രാന്‍ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.