ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം മൂന്നക്കത്തിലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം കൂടുതല്‍ ദുര്‍ബലമാകുന്നു. നിലവില്‍ 30 അംഗങ്ങള്‍ മാത്രമാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധി കഴിയും. ഇതില്‍ ഭൂരിഭാഗം സീറ്റുകളും നഷ്ടപ്പെടും.
നിലവില്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് രാജ്യസഭ പ്രാതിനിധ്യം ഇല്ല. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാതാകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. കഴിഞ്ഞ മാസം നാല് അംഗങ്ങളാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് രാജ്യസഭയില്‍ തിരികെ എത്തിക്കാനായത്.
കേരളത്തില്‍ നിന്ന് ജെബി മേത്തറാണ് പുതിയതായി രാജ്യസഭയിലെത്തിയ കോണ്‍ഗ്രസ് അംഗം. പഞ്ചാബില്‍ ശക്തമായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒഴിവു വന്ന അഞ്ചില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. എഎപിയാണ് അഞ്ചിലും ജയിച്ചത്. ജൂലൈയിലെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 25 ല്‍ താഴെയെത്തും.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ദല്‍ഹി, ഗോവ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പ്രാതിധ്യമില്ല. അടുത്ത തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും ഗുരുതരമാകും. കോണ്‍ഗ്രസിന് ബദലായി വരുന്ന എഎപിക്ക് നിലവില്‍ എട്ട് രാജ്യസഭ അംഗങ്ങളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ തോമസും തരൂരും പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.