ന്യുഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് ആവര്‍ത്തിച്ച് എഐസിസി. ഇക്കാര്യത്തില്‍ കെപിസിസിയുടെ നിര്‍ദേശം പാലിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെ.വി. തോമസിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി തോമസ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അനുമതി തേടി വിശദമായി കത്ത് നല്‍കിയിട്ടുണ്ടെന്ന് കെ.വി. തോമസ് രാവിലെ പറഞ്ഞിരുന്നു. ഒമ്പതാം തീയതി വരെ സമയമുണ്ടെന്നും അദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനം ശക്തമായപ്പോള്‍ രാവിലെ പറഞ്ഞതില്‍ നിന്ന് തോമസ് മലക്കം മറിഞ്ഞിരുന്നു.
സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചല്ല സോണിയ ഗാന്ധിക്ക് കത്തയച്ചത്. സിപിഎം ക്ഷണിച്ചപ്പോള്‍ തന്നെ എല്ലാ രാഷ്ട്രീയ വശങ്ങളും കാണിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകട്ടെ എന്നല്ല ചോദിച്ചതെന്നും അദേഹം പറഞ്ഞു.
അതേസമയം, തോമസിനെതിരേ കോണ്‍ഗ്രസില്‍ വലിയ പടയൊരുക്കം നടക്കുന്നുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള നേതാക്കള്‍ തോമസിനെതിരേ രംഗത്തു വന്നു. കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കെ.വി. തോമസ് പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.