ആയുധം നല്‍കി കീഴടങ്ങുന്ന റഷ്യന്‍ സൈനികര്‍ക്ക് കോടികള്‍ പാരിതോഷികം; പുടിനെ തോല്‍പ്പിക്കാന്‍ ഉക്രെയ്‌ന്റെ പുതിയ തന്ത്രം

ആയുധം നല്‍കി കീഴടങ്ങുന്ന റഷ്യന്‍ സൈനികര്‍ക്ക് കോടികള്‍ പാരിതോഷികം; പുടിനെ തോല്‍പ്പിക്കാന്‍ ഉക്രെയ്‌ന്റെ പുതിയ തന്ത്രം

കീവ്: റഷ്യന്‍ ആക്രമണത്തെ നേരിടാനും പുടിന്റെ മനോവീര്യം തകര്‍ക്കാനും പുതിയ തന്ത്രവുമായി ഉക്രെയ്ന്‍. രാജ്യത്തെ സൈനികര്‍ക്ക് യുദ്ധ സാമഗ്രഹികള്‍ കൈമാറുന്ന റഷ്യന്‍ സൈനികര്‍ക്ക് വമ്പന്‍ പാരിതോഷികങ്ങളാണ് ഉക്രെയ്ന്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് സംബന്ധിച്ച നിയമം ഉക്രെയ്ന്‍ പാര്‍ലമെന്റ് പാസാക്കി.

ഉക്രെയ്ന്‍ സൈനികര്‍ക്ക് യുദ്ധക്കപ്പലോ യുദ്ധവിമാനമോ കൈമാറുന്ന റഷ്യന്‍ സൈനികര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ( 7,55,35,500 രൂപ) വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോംപാക്ട് ഹെലികോപ്ടര്‍ നല്‍കിയാല്‍ അഞ്ച് ലക്ഷം ഡോളര്‍ ആണ് പ്രതിഫലം. സൈനിക കപ്പലുകള്‍ക്ക് രണ്ട് ലക്ഷം ഡോളര്‍, സൈനിക ടാങ്കിനും പീരങ്കിക്കും ഒരു ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്ക്.

കവചങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക വാഹനങ്ങള്‍ക്ക് 50,000 ഡോളര്‍, റിയാക്ടീവ് വോളി ഫയര്‍ സിസ്റ്റത്തിന് 25,000 ഡോളര്‍ മുതല്‍ 35,000 ഡോളര്‍ വരെ, സൈനിക ട്രക്കുകള്‍ക്ക് 10,000 ഡോളര്‍ എന്നിങ്ങനെയാണ് പാരിതോഷികം.

ധാരാളം റഷ്യന്‍ സൈനികര്‍ തങ്ങളുടെ ആയുധങ്ങളും ഉപകരണങ്ങളും നല്‍കി കീഴടങ്ങാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പാര്‍ലമെന്റിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കറായ ഒലെക്സാണ്ടര്‍ കൊര്‍നിയങ്കോ പറഞ്ഞു. ഇതില്‍ തങ്ങള്‍ ഒരു തെറ്റും കാണുന്നില്ലെന്നും സൈനികര്‍ ഉപകരണങ്ങള്‍ നല്‍കി സ്വയം കീഴടങ്ങിയാല്‍ അതിന് തക്കതായ പാരിതോഷികം നല്‍കുമെന്നും കൊര്‍നിയങ്കോ വ്യക്തമാക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.