ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കൽ തീരുമാനം വൈകുന്നതിൽ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കൽ തീരുമാനം വൈകുന്നതിൽ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കൂട്ടക്കൊലയിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരായ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലുള്ള തീരുമാനം വൈകുന്നതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജാമ്യത്തിന് എതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിമര്‍ശനം. ഹര്‍ജി വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുകയാണോ പിന്തുണയ്ക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കോടതിക്ക് സര്‍ക്കാര്‍ നിലപാട് കൃത്യമായി അറിയണമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.