വാഷിങ്ടണ്‍: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെക്കുറിച്ച് ടെലിവിഷന്‍ ചാനലിലൂടെ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെ സ്വന്തം വീട്ടിലേക്ക് വിളിച്ച് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥാ നിരീക്ഷകന്റെ വീഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലാകുന്നു. എന്‍.ബി.സി വാഷിംഗ്ടണിന്റെ ചീഫ് മെറ്റീരിയോളജിസ്റ്റ് ഡഗ് കമ്മററാണ് ലൈവ് താല്‍ക്കാലികമായി നിര്‍ത്തി വീട്ടിലേക്കു ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ചുഴലിക്കാറ്റ് തന്റെ വീടിനു മുകളിലൂടെയാണ് പോകുന്നതെന്ന് ലൈവില്‍ പറഞ്ഞ അദ്ദേഹം പരിഭ്രാന്തനാകുകയും ഉടന്‍ വീട്ടിലേക്കു വിളിക്കുകയുമായിരുന്നു. മകനാണ് ഫോണ്‍ എടുത്തത്. 'നിങ്ങള്‍ അവിടെയുണ്ടോ?. ഇപ്പോള്‍ തന്നെ താഴെത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ കയറുക. 15 മിനിറ്റ് അവിടെ കാത്തിരിക്കണം' കമ്മറര്‍ മകനോട് പറയുന്നത് ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ഫോണ്‍ വെച്ചതിന് ശേഷം അദ്ദേഹം വീണ്ടും തല്‍സമ സംപ്രേഷണം തുടരുകയും ചെയ്തു. 'എന്റെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. എന്റെ കുട്ടികള്‍ ഒരുപക്ഷേ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാകും. അവര്‍ ഈ മുന്നറിയിപ്പ് കാണാന്‍ ഇടയില്ല. അതുകൊണ്ടാണ് ഞാന്‍ അവരെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത് എന്നദ്ദേഹം പ്രേഷകരോട് പറയുകയും ചെയ്തു. തന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കമ്മററും പങ്കുവെച്ച് ഇങ്ങനെ കുറിച്ചു. 'അതെ, എന്റെ കുടുംബത്തിന് മുന്നറിയിപ്പ് നല്‍കണം! കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു, അവര്‍ എന്നെ ടിവിയില്‍ കാണുന്നില്ലെന്ന് എനിക്കറിയാമായിരുന്നു... അവര്‍ സുരക്ഷിതരാണ്. നന്ദി... എന്നെ സംബന്ധിച്ചിടത്തോളം ഭയാനകമായ നിമിഷം, ഞാന്‍ ഉള്ളില്‍ അല്‍പ്പം പരിഭ്രാന്തിയിലായിരുന്നു.
തന്റെ കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് കമ്മറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താങ്കളൊരു നല്ല പിതാവും ഭര്‍ത്താവുമാണ് എന്നാണ് അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.