വിനയ് മോഹന്‍ ക്വാത്ര പുതിയ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

വിനയ് മോഹന്‍ ക്വാത്ര പുതിയ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വിനയ് മോഹന്‍ ക്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് ക്വാത്ര. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1992 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. വിദേശകാര്യ സര്‍വീസില്‍ 32 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. 2015 മുതല്‍ 2017 വരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡറായി പാരിസിലേക്കു പോയി.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ക്വാത്രയുടെ വരവ്. പാക്കിസ്ഥാന്‍, ശ്രീലങ്ക പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ നിലപാടുകളെ ലോകം ഉറ്റുനോക്കുകയാണ്. കടുത്ത വെല്ലുവിളി നിറഞ്ഞ ചുമതല ഭംഗിയായി നിറവേറ്റാന്‍ ക്വാത്രയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.