പഞ്ചാബിലെ കോണ്‍ഗ്രസ് എംപി മോഡിയെ കണ്ടു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

പഞ്ചാബിലെ കോണ്‍ഗ്രസ് എംപി മോഡിയെ കണ്ടു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ നിരവധി ഇടത്തരം നേതാക്കളും അണികളും കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെ രവ്‌നീത് സിംഗ് ബിട്ടു എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

മോഡിയെ കണ്ട ചിത്രം ബിട്ടു ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. പഞ്ചാബിന്റെ വികസന കാര്യങ്ങളാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കിയെങ്കിലും അദേഹം ബിജെപിയിലേക്കെന്ന സൂചനകള്‍ ശക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ പല നേതാക്കളും പാര്‍ട്ടിയില്‍ അസ്വസ്ഥരാണ്.



പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും എല്ലാവരെയും സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് എഎപി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് ശക്തമല്ലാത്ത ബിജെപി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.