മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ പാകിസ്ഥാനില്‍ കാവല്‍ പ്രധാന മന്ത്രിയായി നാമ നിര്‍ദേശം ചെയ്ത് ഇമ്രാന്‍

മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ പാകിസ്ഥാനില്‍ കാവല്‍ പ്രധാന മന്ത്രിയായി നാമ നിര്‍ദേശം ചെയ്ത് ഇമ്രാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ കാവല്‍ പ്രധാന മന്ത്രിയായി നിലവിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാമനിര്‍ദേശം ചെയ്തു. ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ.) പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തതെന്നാണ് മുതിര്‍ന്ന നേതാവ് ഫവാദ് ചൗധരി വ്യക്തമാക്കിയത്.

കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നതിന് നിര്‍ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് പ്രസിഡന്റ് ആരിഫ് ആല്‍വി, ഇമ്രാന്‍ ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും കത്തയച്ചതിനു പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുമായി കൂടിയാലോചന നടത്തി കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഭരണഘടന പ്രകാരം കാവല്‍ സര്‍ക്കാരിന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരമുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ ഷെഹ്ബാസ് ഷെരീഫ് ഇതിനോടു സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 2019 ഡിസംബര്‍ 21 മുതല്‍ 2022 ഫെബ്രുവരി ഒന്നുവരെ പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസായിരുന്നു 65കാരനായ ഗുല്‍സാര്‍ അഹമ്മദ്.

അതേസമയം പാനമ വിവാദത്തില്‍ മുന്‍ പ്രധാമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അഞ്ചംഗ ബെഞ്ചില്‍ ഗുല്‍സാറും ഉള്‍പ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.