മുംബൈ: യുപിഎ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ബിജെപിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഒപ്പമുണ്ടാകും. എന്നാല്‍ അതിനെ നയിക്കാന്‍ താനില്ലെന്ന് മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് അദേഹം പറഞ്ഞു.
യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് പവാറിനെ കൊണ്ടു വരണമെന്ന് എന്‍സിപിയുടെ യുവജന വിഭാഗം കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരേയാണ് പവാര്‍ തന്നെ രംഗത്തു വന്നത്. കോണ്‍ഗ്രസില്ലാതെ ബിജെപിക്കെതിരായ അഖിലേന്ത്യ പോരാട്ടം സാധ്യമാകില്ല.
ഇന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരെ മാറ്റി നിര്‍ത്താനാകില്ലെന്നും അദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുണ്ടാക്കിയ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സര്‍ക്കാരില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ബിജെപിക്കെതിരേ എന്‍സിപിക്ക് നനഞ്ഞ സമീപനമാണെന്നാണ് ശിവസേനയുടെ ആരോപണം. എന്‍സിപി കൈവശം വച്ചിരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തിലും ശിവസേനയ്ക്ക് പരാതിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.