'ഹിജാബ് ധരിച്ച് വരാനാണ് ഉദേശമെങ്കില്‍ വീട്ടിലിരുന്നു കൊള്ളൂ'; അധ്യാപകര്‍ക്ക് മറുപടിയുമായി മന്ത്രി

'ഹിജാബ് ധരിച്ച് വരാനാണ് ഉദേശമെങ്കില്‍ വീട്ടിലിരുന്നു കൊള്ളൂ'; അധ്യാപകര്‍ക്ക് മറുപടിയുമായി മന്ത്രി

ബെംഗളൂരു: ഹിജാബ് ധരിച്ച് മാത്രമേ ജോലിക്ക് ഹാജരാകാന്‍ സാധിക്കൂവെന്ന് നിര്‍ബന്ധം പിടിക്കുന്ന അധ്യാപകരോട് വീട്ടിലിരുന്ന് കൊള്ളാന്‍ കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഹിജാബില്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പോലെ കൃത്യമായ യൂണിഫോമില്‍ അധ്യാപകരും എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.

വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയും അധ്യാപകര്‍ ഹിജാബ് ധരിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്ത് നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ ഹിജാബ് ധരിക്കുന്നില്‍ നിന്ന് വിലക്കിയതെന്ന് മന്ത്രി പറഞ്ഞു.

ക്ലാസ് മുറിയില്‍ ഹിബാജ് ധരിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മിക്ക അധ്യാപകരും അനുസരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംഘടനയുമായി ബന്ധമുള്ള ചില അധ്യാപകരാണ് ഹിജാബ് ധരിച്ചെത്തിയത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.