ഏറ്റവും മോശം വകുപ്പ് ആരോഗ്യ വകുപ്പ്; ചീഫ് സെക്രട്ടറിയുടെ വിമര്‍ശനത്തില്‍ പകച്ച് മന്ത്രി വീണാ ജോര്‍ജ്

 ഏറ്റവും മോശം വകുപ്പ് ആരോഗ്യ വകുപ്പ്; ചീഫ് സെക്രട്ടറിയുടെ വിമര്‍ശനത്തില്‍ പകച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് മന്ത്രി വീണാ ജോര്‍ജിന്റെ കീഴിലുള്ള ആരോഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് സെക്രട്ടറി സംസ്ഥാന തല യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.

ആരോഗ്യ വകുപ്പിന്റെ വീഴ്ചകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമാവുന്നതെന്നും കത്തില്‍ പറയുന്നു.

പ്രധാനമായും ആരോഗ്യവകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിനാണ് വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുന്നത്. 40 വര്‍ഷം മുമ്പുള്ള കേസുകള്‍ വരെ കോടതിയില്‍ കെട്ടി കിടക്കുകയാണ്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. നഷ്ട പരിഹാരമായി വലിയ തുക നല്‍കേണ്ടി വരുന്നു. കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്നും കത്തില്‍ പറയുന്നു. വിമര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.