കീവ്: യുദ്ധത്തിന്റെ ഭീകരത ഒരു മാസത്തിലേറെയായി നേരിട്ടനുഭവിക്കുന്ന ഉക്രെയ്ന്‍ ജനത ആകെ ഭീതിയിലാണ്. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതു നിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയോടെയാണ് അവര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്.
അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതി വയ്ക്കുകയാണ് ഉക്രെയ്‌നിലെ അമ്മമാര്‍. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസഹായാവസ്ഥയും വെളിപ്പെടുത്തുന്ന നേര്‍ ചിത്രങ്ങള്‍
'തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ അതിജീവിതയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണം' പുറത്ത് മേല്‍വിലാസം എഴുതിയ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു വീട്ടമ്മ ട്വീറ്റ് ചെയ്തു.
കുട്ടിയുടെ ജനന തിയതി, കുടുംബാഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കു വച്ചത്. ഇപ്രകാരം ചെയ്യുന്ന വിരവധി വീട്ടമ്മമാര്‍ ഉക്രെയ്‌നിലുണ്ട്.
യുദ്ധത്തിന്റെ യാഥാര്‍ഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി മാധ്യമപ്രവര്‍ത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിനോടകം ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും പറയാന്‍ വാക്കുകളില്ലെന്നും ചിത്രം പങ്കുവച്ച് നിരവധി പേര്‍ കുറിച്ചു.
ഉക്രെയ്‌നിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യ കവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉക്രെയ്ന്‍ സേനയുടെ പ്രത്യാക്രമണം തടയാന്‍ വിവിധ നഗരങ്ങളിലേക്ക് നീങ്ങുന്ന യുദ്ധ ടാങ്കിന് മുന്നില്‍ കുട്ടികളെ കുത്തി നിറച്ച ബസ് ഓടിച്ചാണ് റഷ്യന്‍ സേന നിങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.