ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് പരിപാടി നാളെ അബ്ബാസിയായിൽ

ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് പരിപാടി നാളെ അബ്ബാസിയായിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിവാര ഓപ്പൺ ഹൗസ് നാളെ (6-4-2022) അബ്ബാസിയായിൽ വച്ച് രാവിലെ പതിനൊന്ന് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ നടത്തപ്പെടുന്നു. ഓപ്പൺ ഹൗസിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് സന്നിഹിതനായിരിക്കും. 

അബ്ബാസിയായിലെ ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിങ്ങിൻ്റെ മൂന്നാം നിലയിലുള്ള ബി എൽ എസ് ഔട്ട്സോഴ്സിങ്ങ് സെൻ്ററാണ് ഓപ്പൺ ഹൗസിൻ്റെ വേദി.
രാവിലെ പത്തു മണിക്ക് രജിസ്ടേഷൻ ആരംഭിക്കും. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും, ഓപ്പൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്.

ഏതെങ്കിലും പ്രത്യേക വിഷയങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ മേൽവിലാസം, ഇ മെയിൽ, ഫോൺ നമ്പർ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് മുൻകൂട്ടി അറിയിക്കണമെന്ന് എംബസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.