വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. കോഴിക്കോട് ഇപ്പോള്‍ തന്നെ കണിവെള്ളരി റെഡിയാണ്. പച്ചക്കറികളടക്കം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുത്തുന്നതെങ്കിലും വര്‍ഷങ്ങളായി വിഷുവിന് പുറത്ത് നിന്നുള്ള കണിവെള്ളരിയ്ക്ക് കോഴിക്കോട്ട് സ്ഥാനമില്ല.
കോഴിക്കോട് ജില്ലയിലെ പെരുവയല്‍, ചാത്തമംഗലം, ചെത്തുകടവ്, ചെറുകുളത്തൂര്‍, മാവൂര്‍ ഭാഗങ്ങളിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ നടുന്ന വിത്തുകള്‍ വിഷു ആകുമ്പോഴേയ്ക്കും കണിക്കൊന്നയുടെ നിറമായിരിക്കും. വിഷുവിനോട് അടുത്ത മൂന്ന് ദിവസങ്ങളാണ് ലക്ഷ്യമെങ്കിലും വേനല്‍ കാരണം വെള്ളരികളില്‍ പൊട്ടല്‍ വീഴുന്നതിനാല്‍ മൂപ്പേറുന്നത് വരെ നില്‍ക്കാതെ മഞ്ഞ നിറമാകുമ്പോള്‍ തന്നെ വിളവെടുക്കേണ്ടി വരുന്നതായി കര്‍ഷകര്‍ പറയുന്നു.
കോഴിക്കോട്ടെ കണിവെള്ളരിക്ക് കിലോയ്ക്ക് 25 മുതല്‍ 30 വരെയാണ് വില. വിഷു അടുക്കുന്നതോടെ വില 60 വരെയെത്തും. വര്‍ഷങ്ങളായി നെല്‍കൃഷി വിളവെടുത്ത പാടങ്ങളിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റുകളും വലിയ കമ്പനികളും ഇവിടെ നിന്നും കണിവെള്ളരി വാങ്ങുന്നുണ്ട്. ഓരോ വര്‍ഷത്തേയും വിളവിലെ ആദ്യ വെള്ളരിയില്‍ നിന്നുമെടുക്കുന്ന വിത്തുകളാണ് അടുത്ത വര്‍ഷത്തെ കൃഷിക്ക് ഉപയോഗിക്കുന്നത്. വേനല്‍ മഴ ഈ ഭാഗങ്ങളില്‍ വലിയ രീതിയില്‍ ബാധിക്കാത്തതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.