22 യുട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് ഇന്ത്യ; കൂടുതല്‍ ചാനലുകള്‍ നിരീക്ഷണത്തില്‍

22 യുട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് ഇന്ത്യ; കൂടുതല്‍ ചാനലുകള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് എണ്ണം ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. രാജ്യത്തിന്റെ സുരക്ഷ, പൊതു ക്രമം, വിദേശ ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ ചാനലുകളാണ് നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു മലയാളം യുട്യൂബ് ചാനല്‍ ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. പോപ്പുലര്‍ ഫ്രണ്ട് പണം മുടക്കിയ ഈ ചാനലിനെതിരേ മുമ്പും പരാതി ഉയര്‍ന്നിരുന്നു.

ഐടി നിയമം 2021 പ്രകാരം 18 ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിക്കുന്നത് ഇതാദ്യമാണ്. എആര്‍പി ന്യൂസ്, സര്‍ക്കാര്‍ ബാബു, ഓണ്‍ലൈന്‍ ഖബര്‍, ഡിപി ന്യൂസ്, കിസാന്‍ തക്, ഭാരത് മൗസം, ദിന്‍ ഭര്‍ കി ഖബര്‍, ഡിജി ഗുരുകുല്‍ തുടങ്ങിയ ഇന്ത്യന്‍ ചാനലുകളാണ് നിരോധിച്ചത്. വരും മാസങ്ങളില്‍ കൂടുതല്‍ ചാനലുകളെ വിലക്കിയേക്കും.

ഗുലാം നബി മദനി, ഹഖീഖത്ത് ടിവി, ഹഖീഖത്ത് ടിവി 2.0 എന്നിവ നിരോധിച പാക് യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടും. യൂട്യൂബ് ചാനലുകള്‍ക്ക് പുറമെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാര്‍ത്താ വെബ്സൈറ്റും മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.