തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 രൂപ കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 117 രൂപ 19 പൈസയാണ്. ഡിസല്‍ വില 103 രൂപ 95 പൈസയും. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 115 രൂപ 20 പൈസയായി ഉയര്‍ന്നു.ഡീസല്‍ ലിറ്ററിന് 102 രൂപ 08 പൈസയായും കൂടി.
കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 115 രൂപ 36 പൈസ, 102 രൂപ 26 പൈസ എന്നിങ്ങനെയാണ്.
16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.