ദുബായില്‍ പാർക്കിംഗ് ഫീസ് വാട്സ് അപ്പിലൂടെ അടയ്ക്കാം

ദുബായില്‍ പാർക്കിംഗ് ഫീസ് വാട്സ് അപ്പിലൂടെ അടയ്ക്കാം

ദുബായ്: ഉപഭോക്താക്കള്‍ക്ക് വാട്സ് അപ്പിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കാനുളള സൗകര്യം ഏർപ്പെടുത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. എസ് എം എസിലൂടെയും പാർക്കിംഗ് മീറ്ററുകളിലൂടെയും ഫീസ് അടയ്ക്കാനുളള സൗകര്യത്തിന് പുറമെയാണ് ഇത്. 971588009090 എന്നതാണ് വാട്സ് അപ്പ് നമ്പർ. എസ് എം എസ് അയക്കുമ്പോള്‍ ഈടാക്കുന്ന 30 ഫില്‍സ് ഇതിലൂടെ ലാഭിക്കാനാകും.

1. 971588009090 വാട്സ് അപ്പ് നമ്പർ ഫോണില്‍ ആഡ് ചെയ്യുക. മെഹബൂബ് ചാറ്റ്ബോട്ട് സഹായിക്കാനുണ്ടാകും.
2. [നമ്പർ പ്ലേറ്റ് നമ്പ‍ർ] Space [സോണ്‍ നമ്പർ] Space [സമയം] എന്ന ഫോർമാറ്റിലാണ് സന്ദേശമയക്കേണ്ടത്. (പാർക്കിംഗ് ഫീസ് ഫോണ്‍ ബാലന്‍സില്‍ നിന്നാണ് ഈടാക്കുക. പോസ്റ്റ് പെയ്ഡ് നമ്പറാണെങ്കില്‍ അടുത്ത ബില്ലില്‍ പാർക്കിംഗ് ഫീസ് ഈടാക്കും. ആർടിഎ ഇ വാലറ്റ് സൗകര്യം ഉപയോഗിച്ചും പാർക്കിംഗ് ഫീസ് അടയ്ക്കാം.
3. പാർക്കിംഗ് ഫീസ് അടച്ചതായി എസ് എം എസ് സന്ദേശം രജിസ്ട്രേഡ് നമ്പറില്‍ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.