പനാജി: മൂന്നാം വട്ടവും അധികാരം പിടിക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസിന് ഗോവയില്‍ മറ്റൊരു തിരിച്ചടി കൂടി. മുന്‍ മുഖ്യമന്ത്രിയും നിലവിലെ മര്‍ഗാവോ എംഎല്‍എയുമായ ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസ് വിടും. കാമത്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാമത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി വകുപ്പ് നല്‍കാന്‍ ബിജെപി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും സീനിയര്‍ നേതാവിന്റെ പടിയിറക്കം. 2007 മുതല്‍ 2012 വരെ ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന കാമത്ത് ഏഴുവട്ടമായി എംഎല്‍എയുമാണ്. ഇത് രണ്ടാം തവണയാണ് അദേഹം ബിജെപിയിലേക്ക് പോകുന്നത്.
1994 ല്‍ ബിജെപിയിലെത്തിയ കാമത്ത് പിന്നീട് 2005 ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരികെയെത്തി. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടത്തിയെങ്കിലും 28 സീറ്റോടെ ബിജെപി മൂന്നാം വട്ടവും ഗോവയില്‍ അധികാരത്തിലെത്തി. പ്രമോദ് സാവന്ത് മന്ത്രിസഭ കഴിഞ്ഞയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.