ജെറുസലേം: ഇസ്രയേലില്‍ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ബെന്നറ്റിന്റെ യമിന പാര്‍ട്ടിയിലെ എംപി രാജി വച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇദിത് സില്‍മാനാണ് രാജിവച്ചത്. സില്‍മാന്റെ രാജിയോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് അവതാളത്തിലായി.
ഇദിതിന്റെ രാജിയോടെ വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറിയിട്ടുണ്ട്. ബെന്നറ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പോലും ആകും മുമ്പാണ് ഭൂരിപക്ഷം നഷ്ടമാകുന്നത്. 120 അംഗ സഭയില്‍ നിലവില്‍ 60 സീറ്റാണ് ബെന്നറ്റിന്റെ സഖ്യകക്ഷി സര്‍ക്കാരിനുള്ളത്.
എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സര്‍ക്കാരിനെയാണ് ബെന്നറ്റ് നയിക്കുന്നത്. പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാനായാല്‍ മൂന്നു വര്‍ഷത്തിനിടെയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിന് ഇസ്രയേല്‍ സാക്ഷ്യം വഹിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ബെനറ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു അറബ് പാര്‍ട്ടി ഭരണ സഖ്യത്തില്‍ പങ്കാളിയായത്. അറബ് കക്ഷിയായ 'റാം' ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയായിരുന്നു.
ബെന്നറ്റ് സര്‍ക്കാര്‍ വീണാല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 29 സീറ്റുകളാണുള്ളത്.
ഒപ്പമുള്ള സഖ്യകക്ഷികളുടെയും കൂടി കൂട്ടിയാല്‍ അംഗസഖ്യ 52 ല്‍ എത്തും. ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയില്‍ നിന്ന് ചില അംഗങ്ങളെ ഒപ്പമെത്തിക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.