ദുബായ്: യുഎഇയുടെ സമ്പത് വ്യവസ്ഥയില്‍ ഗണ്യമായ വളർച്ചരേഖപ്പെടുത്തിയെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2021 ല്‍ 3.8 ശതമാനം വളർച്ച രേഖപ്പെടുത്തി. യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് നടക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ കണക്കുപ്രകാരം ജിഡിപിയില്‍ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ലോകബാങ്ക് പ്രവചിച്ചിരുന്നത് 2.1 ശതമാനം വളർച്ചയായിരുന്നു. എന്നാല്‍ അതിനെ മറികടന്ന് 3.8 ശതമാനം വളർച്ച യുഎഇ രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണ് എന്നതിന്‍റെ തെളിവാണിതെന്നും ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.