കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; 682 കോടിയില്‍ നിന്ന് 285 കോടിയിലേക്ക്

കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; 682 കോടിയില്‍ നിന്ന് 285 കോടിയിലേക്ക്

ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് പിന്തള്ളപ്പെട്ടത് കോണ്‍ഗ്രസിന്റെ വരുമാനത്തിലും പ്രതിഫലിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത് 285.76 കോടി രൂപയാണ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 682.21 കോടി രൂപ ലഭിച്ചിടത്തു നിന്നാണ് വരുമാനത്തില്‍ വന്‍ ഇടിവുണ്ടായത്. വരുമാനം കുറഞ്ഞത് കോണ്‍ഗ്രസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

ചെലവ് പരമാവധി കുറച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 209 കോടി രൂപ മാത്രമാണ് ഓഫീസുകള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി പാര്‍ട്ടി ചെലവഴിച്ചത്. തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ചെലവില്‍ വന്‍ കുറവാണുണ്ടായത്.

പൊതു തെരഞ്ഞെടുപ്പ് നടന്ന 2019 ല്‍ 998 കോടി രൂപയാണ് കോണ്‍ഗ്രസ് മുടക്കിയത്. കോണ്‍ഗ്രസിന്റെ എംപിമാരോ എംഎല്‍എമാരോ എഐസിസി അംഗങ്ങളോ ഒരു രൂപ പോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാര്‍ട്ടിക്ക് സംഭാവന നല്‍കിയില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കോണ്‍ഗ്രസിന് പക്ഷേ വലിയ ഗുണം ചെയ്യുന്നില്ല. 10.07 കോടി രൂപ മാത്രമാണ് ഇതുവഴി ലഭിച്ചത്. 24 കോടി രൂപ വിവിധ കമ്പനികളുടെ സംഭാവന വഴി ലഭിച്ചു. ഭരണത്തില്‍ നിന്ന് പുറത്തായതോടെ കമ്പനികള്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നതില്‍ വലിയ കുറവു വരുത്തിയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.