തിരുവനന്തപുരം: തോന്നയ്ക്കലില്‍ പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഇടിമിന്നലേറ്റവരില്‍ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. മണലകത്താണ് സംഭവം.
സംസ്ഥാനത്ത് ഉടനീളം മഴ കനക്കുകയണ്. തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ ഉള്ളത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മീന്‍ പിടിത്തത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.