സന്തോഷ് ട്രോഫി പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി

സന്തോഷ് ട്രോഫി പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയാറാക്കിയ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. ഇന്ത്യന്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ഉദ്ഘാടനം നിര്‍വഹിച്ചു.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, യു ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്‌റഫ് എന്നിവര്‍ക്കൊപ്പം പുതു തലമുറയില്‍ പെട്ടവരും വീഡിയോയില്‍ വേഷമിട്ടിട്ടുണ്ട്.

കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിന്‍ ദേവാണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബുവിന്റേതാണ് ആശയം. അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ പി. കെ സബീഷാണ് സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.