'മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദനം ചെയ്തിരുന്നു, അവര്‍ പ്രതികരിച്ചതു പോലുമില്ല'; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

'മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദനം ചെയ്തിരുന്നു, അവര്‍ പ്രതികരിച്ചതു പോലുമില്ല'; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും മായാവതി സഹകരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പദം മായാവതിക്ക് വാഗ്ദനം ചെയ്തിരുന്നു. പ്രതികരിക്കാന്‍ പോലും അവര്‍ തയാറായില്ല.

സിബിഐ, ഇഡി എന്നിവയെ ഭയപ്പെട്ടാണ് മായാവതി മല്‍രിക്കാന്‍ തയാറാകാതിരുന്നതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. മായാവതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്ന് നിങ്ങള്‍ കണ്ടിരിക്കണം. ഞങ്ങള്‍ മായാവതിക്ക് ഒരു സന്ദേശം അയച്ചിരുന്നു. നമുക്ക് സഖ്യമുണ്ടാക്കാം, നിങ്ങള്‍ മുഖ്യമന്ത്രിയാകൂ. അവര്‍ മിണ്ടിയില്ല- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ദ ദളിത് ട്രൂത്ത്- ബാറ്റില്‍സ് ഫോര്‍ റിയലൈസിംഗ് അംബേദ്കേഴ്‌സ് വിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഏഴു ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ രണ്ടു സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വോട്ട് വിഹിതം 2.5 ശതമാനം മാത്രമായിരുന്നു. ബിഎസ്പിക്ക് ഒരു സീറ്റും 13 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബിഎസ്പിയുടെ 72 ശതമാനം സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായപ്പോള്‍ കോണ്‍ഗ്രസിനിത് 97 ശതമാനമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.