ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ സ്ഥിരീകരിച്ചു

ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ സ്ഥിരീകരിച്ചു

ഗാന്ധിനഗര്‍: കോവിഡ് വൈറസിന്റെ എക്സ് ഇ വകഭേദം ഗുജറാത്തിലും റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരിയില്‍ വേര്‍തിരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് എക്സ് ഇ വകഭേദത്തെ കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യന്‍ സാര്‍സ്‌കോവ് 2 ജീനോം കണ്‍സോര്‍ഷ്യത്തിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇത് എക്സ് ഇ വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം എക്സ് ഇ വകഭേദം എന്നത് ഒമിക്രോണ്‍ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികവും തീവ്രത കുറഞ്ഞതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.