ന്യൂഡല്‍ഹി: അമരീന്ദര്‍ സിംഗ് ബ്രാറിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റും നിലവില്‍ എംഎല്‍എയുമാണ് അമരീന്ദര്‍.
ചരണ്‍ജിത് സിംഗ് ചന്നി സര്‍ക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയാണ് പ്രഖ്യാപനം നടത്തിയത്.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളാണ് 44 കാരനായ ബ്രാര്‍. നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ ഒഴിവാക്കിയതോടെയാണ് പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നത്. ഭരത് ഭൂഷണ്‍ അഷുവാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റ്.
2014-18 കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായിരുന്ന ബ്രാര്‍ മികച്ച സംഘാടകനാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ഇത്തവണ ഗിഡെര്‍ബഹ മണ്ഡലത്തില്‍ നിന്ന് ജയിക്കാനായി.
യുവത്വത്തിന് പ്രാധാന്യം നല്‍കിയെങ്കിലും പല ഗ്രൂപ്പുകളായി ഭിന്നിച്ചു നില്‍ക്കുന്ന പഞ്ചാബിലെ കോണ്‍ഗ്രസിനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ ബ്രാറിന് സാധിക്കുമോയെന്ന് കണ്ടറിയണം. സിദ്ധുവിന്റെയും ചന്നിയുടെയും ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലി ബ്രാറിന് തലവേദന സൃഷ്ടിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.