ന്യൂയോര്‍ക്ക്: മനസുണ്ടേല്‍ പഠനത്തിനു പ്രായം തടസമില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ആഫ്രിക്കന്‍ അമേരിക്കന്‍ പൗരനായ മെറില്‍ പിറ്റ്മാന്‍ കൂപ്പര്‍. പട്ടിണിയുടെയും പരിവട്ടത്തിന്റെ ഇടയില്‍ കുട്ടിക്കാലത്ത് പാതിയില്‍ ഉപേക്ഷിച്ച സ്‌കൂള്‍ വിദ്യാഭ്യാസം കൂപ്പര്‍ പൂര്‍ത്തിയാക്കിയത് തന്റെ 101-ാം വയസില്‍. ഹൈസ്‌കൂള്‍ ഡിപ്ലോമ ഏറ്റുവാങ്ങി കൂപ്പര്‍ ലോകത്തോട് പറഞ്ഞത് തന്റെ ആജീവനനാന്ത സ്വപ്‌നം സാഫല്യമായി എന്നാണ്.
വെസ്റ്റ് വിര്‍ജീനിയയിലെ ജെഫേഴ്‌സണ്‍ കൗണ്ടിയില്‍ നിന്നുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ പൗരനാണ് മെറില്‍ പിറ്റ്മാന്‍ കൂപ്പര്‍. സാമ്പത്തിക പ്രയാസങ്ങള്‍ മൂലം അദ്ദേഹവും അമ്മയും ഫിലാഡെല്‍ഫിയയിലേക്ക് മാറി താമസിക്കേണ്ടി വന്നതോടെ 1930 ല്‍ ജെഫേഴ്‌സണ്‍ കൗണ്ടി സ്‌കൂളുകളില്‍ തന്റെ അടിസ്ഥാന വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു.
സ്‌കൂള്‍ ഡിപ്ലോമ കൂപ്പറുടെ സ്വപ്‌നമായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കൂപ്പറെ നിര്‍ബന്ധിച്ചു. അങ്ങനെ ഫിന്‍ലാന്‍ഡിലെ ഒരു ടാര്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലിക്ക് കയറി. കഠിനാധ്വാനവും നേതൃപാടവവും അദ്ദേഹത്തെ അവിടുത്തെ യൂണിയന്റെ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിച്ചു.
എന്നാല്‍ അതുകൊണ്ടു ഒന്നും കൂപ്പര്‍ തൃപ്തനായിരുന്നില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ആഗ്രഹം കൂപ്പര്‍ കുടുംബത്തോട് പറഞ്ഞു. പൂര്‍ണ പിന്തുണയാണ് കുടുംബം അദ്ദേഹത്തിന് നല്‍കിയത്. കൂപ്പറുടെ ആഗ്രഹം സാധിക്കുന്നതിനായി 2018 ല്‍ ബന്ധുക്കള്‍ ജെസിഎസിനെ സമീപിച്ചു. കഴിഞ്ഞ മാര്‍ച്ച് 19ന് തന്റെ ജീവിത സാക്ഷാത്കാരം എന്നവണ്ണം 80 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജെസിഎസില്‍ നിന്നും ഓണററി ഡിപ്ലോമ അദ്ദേഹത്തിന് ലഭിച്ചു.
കൂപ്പറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ ആഭിമാനമുണ്ടെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി സ്‌കൂള്‍ സൂപ്രണ്ട് ബോണ്ടി ഷേ ഗിബ്‌സണ്‍ പറഞ്ഞു. പ്രായഭേദമെന്യേ എല്ലാ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ സഹായിക്കാന്‍ ജെസിഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.