അബുദബി: പാരസറ്റമോള്‍ മരുന്ന് സുരക്ഷിതമാണെന്നും വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടില്ലെന്നും അബുദബി ആരോഗ്യവിഭാഗം. ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പുറത്തിറക്കിയത് ഡോക്ടർമാർക്കുളള നിർദ്ദേശമാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. ഫ്ലൂക്ലോക്സാസിലിൻ അടങ്ങിയ ആൻറിബയോട്ടിക്കുകൾക്കൊപ്പം ഇത്തരത്തിലുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നതുമായി ബന്ധപ്പെട്ടുളളതായിരുന്നു മുന്നറിയിപ്പ്.
ഫ്ലൂക്ലോക്സാസിലിൻ അടങ്ങിയ പാരസെറ്റമോളും ആൻറിബയോട്ടിക്കുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രോഗിക്ക് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് മുന്നറിയിപ്പിന് ആധാരമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.