ശശികലയ്ക്ക് കനത്ത തിരിച്ചടി; എഐഡിഎംകെയില്‍ നിന്ന് പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

ശശികലയ്ക്ക് കനത്ത തിരിച്ചടി; എഐഡിഎംകെയില്‍ നിന്ന് പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കിയ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. 2016ല്‍ ജയലളിതയുടെ മരണശേഷം പാര്‍ട്ടി പദവിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ എടപ്പടി പളനിസ്വാമി, ഒ.പനീര്‍സെല്‍വം എന്നിവര്‍ ശശികലയെ പുറത്താക്കിയിരുന്നു.

ഈ നടപടിക്കാണു കോടതി അംഗീകാരം ലഭിച്ചത്. ഉന്നത കോടതിയെ സമീപിക്കുമെന്നു ശശികല പ്രതികരിച്ചു. 2021 ല്‍ ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ ശശികല ഫെബ്രുവരി 8ന് തമിഴ്നാട്ടില്‍ തിരികെയെത്തി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ആദ്യം സൂചന നല്‍കിയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലേക്കില്ല എന്നു തീരുമാനമെടുത്തു. ഇതിനിടെ, പാര്‍ട്ടിയുടെ മൂന്നാം തലമുറയിലെ അംഗങ്ങള്‍ക്കു താന്‍ പാര്‍ട്ടിയെ നയിക്കുന്നതിനോടാണ് താല്‍പ്പര്യമെന്നു ശശികല പറയുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.