റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ മാനുഷിക ഇടപെടലിനെ പ്രശംസിച്ച് ബൈഡന്‍; ഇന്ധന വിഷയം ചര്‍ച്ചയായതേയില്ല

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ മാനുഷിക ഇടപെടലിനെ പ്രശംസിച്ച് ബൈഡന്‍; ഇന്ധന വിഷയം ചര്‍ച്ചയായതേയില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓണ്‍ലൈനായി കൂടിക്കാഴ്ച്ച നടത്തി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, കോവിഡ് 19, ഇന്തോ-അമേരിക്ക ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചു. യുദ്ധം താറുമാറാക്കിയ ഉക്രെയ്‌നില്‍ ഇന്ത്യ നടത്തുന്ന മാനുഷിക ഇടപെടലിനെ ജോ ബൈഡന്‍ പ്രശംസിച്ചു.

പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായും താന്‍ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ മോഡി സമാധാന ശ്രമങ്ങള്‍ തുടരുമെന്നും അറിയിച്ചു. ഉക്രെയ്‌നിലേക്ക് എത്രയും പെട്ടെന്ന് അടുത്ത ഘട്ട മെഡിക്കല്‍ സഹായം അയയ്ക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

'ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ചര്‍ച്ച സമാധാനത്തിലേക്കുള്ള പാത തുറക്കുമെന്നു പ്രതീക്ഷിക്കുന്നു. മാനുഷികമായ എല്ലാ സഹായങ്ങളും ഉക്രെയ്ന്‍ ജനതയ്ക്ക് നല്‍കുന്നുണ്ട്. ബുച്ചയിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തെ അപലപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് മോഡി പറഞ്ഞു.



ഇന്ത്യ-യുഎസ് ബന്ധം എന്നത്തേക്കാളും കൂടുതല്‍ ശക്തവും ദൃഡവുമാണെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്ന് വിലകുറച്ച് ഇന്ധനം വാങ്ങാനുള്ള ഇന്ത്യന്‍ നീക്കത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഇത് വിള്ളലുണ്ടാക്കിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും മോഡിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ബൈഡന്‍ ഉന്നയിച്ചതു പോലുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.